2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വയനാട്ടിലും കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു

 

കല്‍പ്പറ്റ: വയനാട്ടിലും കൊവിഡ്-19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 22ന് ദുബായില്‍ നിന്നെത്തിയ 48 കാരനാണ് കൊവിഡ്-19 പരിശോധന ഫലം പോസിറ്റീവായത്്. തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഇദ്ദേഹം ഇതുവരെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇദ്ദേഹം മൂന്ന് പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. 22ന് രാവിലെ ഒന്‍പതിന് ഇ.വൈ 254 വിമാനത്തില്‍ അബൂദാബി വഴി കരിപ്പൂരില്‍ എത്തിയ ഇദ്ദേഹം എയര്‍പ്പോര്‍ട്ടില്‍ നിന്നും ടാക്‌സി വിളിച്ച് നേരെ വീട്ടിലെത്തുകയായിരുന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ടാക്‌സി ഡ്രൈവര്‍, കുറ്റ്യാടിയില്‍ വച്ച് കണ്ടുമുട്ടിയ ടാക്‌സി ഡ്രൈവറുടെ സുഹൃത്ത്, ബന്ധു എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 23നാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചത്. ഈ വിമാനത്തില്‍ വയനാട്ടില്‍ നിന്നുള്ള അഞ്ച് യാത്രക്കാര്‍ കൂടിയുണ്ടായിരുന്നു. ഇവരും നിരീക്ഷണത്തിലാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.