2018 October 19 Friday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷവും നല്‍കും: മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. 10.15 ഓടെ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ മുഖ്യമന്ത്രി കല്‍പ്പറ്റയിലെ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു.

പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും നല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതു പോലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണമായ പനരധിവാസത്തിന് വഴിയൊരുക്കും. ഇവരുടെ നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചെടുക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക അദാലത്ത് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ സൗജന്യ റേഷന്‍ നല്‍കും. ഇതിനായി ഒരു കുടുംബത്തിന് 3800 രൂപ നല്‍കും. വൈത്തിരി പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ദുരിതി പ്രദേശങ്ങളില്‍ ആവശ്യമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചീകരണം ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണം. ചുരും റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.