2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഇന്ത്യന്‍ സേനയ്‌ക്കെതിരെ പോരാടാന്‍ കശ്മീരികളെ പരിശീലിപ്പിച്ചുവെന്ന് പര്‍വേസ് മുഷറഫ്

 

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ പോരാടാന്‍ കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നുവെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഉസാമ ബിന്‍ലാദന്‍ അടക്കമുള്ള ഭീകരവാദികളെ ‘പാകിസ്താന്റെ ഹീറോ’കള്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പാകിസ്താനില്‍ നിന്നുള്ള ഫര്‍ഹത്തുല്ല ബാബര്‍ എന്ന രാഷ്ട്രീയ നേതാവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ആണിത്. എന്ന് റെക്കോര്‍ഡ് ചെയ്തതാണ് ഈ വീഡിയോ എന്ന് വ്യക്തമല്ല. ‘പാകിസ്താനിലേക്ക് വന്ന കശ്മീരിലേക്ക് നായക സ്വീകരണമാണ് ഇവിടെ നല്‍കിയത്. ഞങ്ങള്‍ അവരെ പരിശീലിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ആര്‍മിയോട് പോരാടാനുള്ള മുജാഹിദ്ദീന്‍ ആയാണ് ഞങ്ങള്‍ അവരെ പരിഗണിച്ചത്. ഈ കാലയളവില്‍ ലഷ്‌കറേ ത്വയ്ബ പോലുള്ള സംഘടനകള്‍ ശക്തി പ്രാപിച്ചു. ജിഹാദികള്‍ ഞങ്ങളുടെ ഹീറോകളാണ്’- മുഷറഫ് വീഡിയോയില്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News