2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ജയിലുകള്‍ വാടകക്ക് കിട്ടാനുണ്ടോ…? കശ്മീരിലെ ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞു, വാടക കെട്ടിടങ്ങള്‍ തേടി അധികൃതര്‍

 

ശ്രീനഗര്‍ : കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്ക്ള്‍ 370 എടുത്ത കളഞ്ഞതുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പിച്ചവരെ താങ്ങാനാവാതെ കശ്മീരിലെ ജയിലുകള്‍ വീര്‍പുമുട്ടുന്നുവെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഓഗസ്റ്റ് 5 ന് ശേഷം കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 4000ത്തോളം പേരെ തടങ്കലിലാക്കിയെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍നിര രാഷ്ട്രീയക്കാരും വക്കീലുമാരുമടക്കം നൂറുകണക്കിന് പേരെയാണ് വിവിധയിടങ്ങളിനായി തടവില്‍ പാര്‍പിച്ചിട്ടുള്ളത്. നിലവില്‍ ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞത് കാരണം വാടക കെട്ടിടങ്ങളും ഗസ്റ്റ് ഹൗസുകളും ജയിലാക്കി മാറ്റിയിരിക്കുകയാണ്. ഇതിന് പുറമേ പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും ജയിലുകളിലേക്കും ആളുകളെ മാറ്റിയതായും ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.അതേ സമയം സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ കസറ്റഡിയിലെടുത്തവരുടെ കണക്കുകള്‍ ഔദ്യോഗികമായി പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.