2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രണ്ട് മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അതിസുന്ദരനായ ‘ബഗീരന്‍’ കാമറയില്‍; വൈറല്‍ ചിത്രത്തിനു പിന്നിലെ കഥ പറഞ്ഞ് ഫോട്ടോഗ്രാഫര്‍

ലോകപ്രശസ്ത കൃതിയായ ‘ജംഗിള്‍ബുക്കി’ലെ കരിമ്പുലി ബഗീരയെ ഓര്‍മ്മിപ്പിക്കുന്ന ഒരു കരിമ്പുലിയുടെ ചിത്രം ‘തദോബയിലെ ബഗീര’ എന്ന തലവാചകത്തില്‍ വന്യജീവി ഫോട്ടോഗ്രാഫറായ അഭിഷേക് പഗ്‌നിസ് തന്റെ ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്്. കരിമ്പുലിയും ശരിക്കും പുള്ളിപ്പുലികളാണെന്ന് വ്യക്തമാകുന്ന ഒരു ചിത്രമായിരുന്നു അത്. തിളങ്ങുന്ന കറുത്ത ശരീരത്തില്‍ പുള്ളിപ്പുലികള്‍ക്കുള്ളതുപോലെ കറുത്ത പുള്ളികള്‍ വളരെ വ്യക്തമായി കാണാം. ഈ ചിത്രമെടുത്തതിനു പിന്നിലെ കഥ പറയുകയാണ് അഭിഷേക് പഗ്‌നിസ്.

ജൂണ്‍ മാസത്തില്‍ വൈകുന്നേരം 5 മണിയോടെ എടുത്ത ഈ ” പെര്‍ഫെക്റ്റ് ” ഷോട്ടിന് വേണ്ടി മഹാരാഷ്ട്രയിലെ തദോബ റിസര്‍വില്‍ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘കടുവകളെ അന്വേഷിക്കുന്ന എന്റെ ആദ്യത്തെ വന്യജീവി യാത്രയായിരുന്നു അത്. കടുവകളെ വേണ്ടത്ര കണ്ടതിനുശേഷം ഞങ്ങള്‍ സഫാരിയുടെ അവസാന ദിവസം പുള്ളിപ്പുലിയെ തിരയാന്‍ തുടങ്ങി, തടാകത്തിനു പിന്നിലെ കുറ്റിക്കാട്ടിലാണ് ഞങ്ങള്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്. 15 മിനിറ്റോളം ഫോട്ടോഗ്രഫിയ്ക്കും 20 മിനിറ്റോളം അവയെ നിരീക്ഷിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.’ – അദ്ദേഹം പറഞ്ഞു.

ഇതിനു മുന്‍പ്, ഇണക്കൊപ്പം നില്‍ക്കുന്ന ഒരു കരിമ്പുലിയുടെ ചിത്രം പുലിയും അതിന്റെ നിഴലുമാണോ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച പഗ്‌നിസ് പറഞ്ഞു, ”അതൊരു മെലാനിസ്റ്റിക് പുള്ളിപ്പുലിയായിരുന്നു, കറുത്ത പാന്തര്‍ എന്നും അറിയപ്പെടുന്നു, അത് കര്‍ണാടകയിലെ കബനി വനത്തില്‍ ക്ലിക്കുചെയ്ത ഫോട്ടോയാണ്. അതേസമയം, ഞാന്‍ പിടിച്ചെടുത്തത് അര്‍ദ്ധ മെലാനിസ്റ്റിക് പുള്ളിപ്പുലിയാണ്, അത് മറ്റേതില്‍ നിന്ന് വ്യത്യസ്തമാണ്.’


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.