2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തെരഞ്ഞെടുപ്പ് ഫലം ഒരു ദിനം വൈകിയേക്കാം; അന്തിമ ഫലം 24 നെന്ന് സൂചന

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഒരു ദിവസം വൈകുമെന്ന് സൂചന. നേരത്തെ മെയ് 23ന് ഫലം വരുമെന്നാണ് ഷെഡ്യൂള്‍ ചെയ്തതെങ്കിലും, വി.വി പാറ്റ് രശീതുകള്‍ എണ്ണണമെന്ന സുപ്രിം കോടതി വിധിയുള്ളതിനാല്‍ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഒരു ബൂത്തിലെ വി.വിപാറ്റ് എണ്ണാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. എന്നാല്‍ അഞ്ചു ബൂത്തുകളിലെ വി.വിപാറ്റ് എണ്ണണമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സുപ്രിം കോടതി വിധിച്ചത്. ഇത് അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെ അധിക സമയമെടുത്തു വേണം എണ്ണാന്‍. ഇതുകാരണം ഫലം ഒരു ദിവസം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളാണ് കൂടുതല്‍ വി.വിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. 50 ശതമാനം വി.വി പാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വി.വിപാറ്റുകള്‍ എണ്ണണമെന്നാണ് കോടതി വിധിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.