2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

വി.വി പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി; തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടീസയച്ചു

 

ന്യൂഡല്‍ഹി: ഓരോ മണ്ഡലത്തിലെയും 50 ശതമാനം വി.വി പാറ്റ് എണ്ണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേട്ട സുപ്രിംകോടതി, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു.

ഈമാസം 25 നകം നിലപാടറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാള്‍, കെ.സി വേണുഗോപാല്‍ തുടങ്ങി 21 നേതാക്കളാണ് ഹരജി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമീഷനിലെ ഒരുദ്യോഗസ്ഥന്‍ 25ന് കോടതിയെ സഹായിക്കാന്‍ എത്തണമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ 50% എങ്കിലും വി.വി പാറ്റ് എണ്ണി ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

തെരെഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കില്‍ മുഴുവന്‍ വി.വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.