2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് വി.എസ്

കോഴിക്കോട്: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍പിന്നീട് പ്രതികരിച്ചു. എല്ലാ കാര്യവും എല്‍.ഡി.എഫും പാര്‍ട്ടി നേതൃത്വവും തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്.
മാധ്യമ തെമ്മാടിത്തരമാണ് ഇത്. താന്‍ പറയാത്ത വാക്കുകള്‍ വായയില്‍ കുത്തിതിരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്ന വി.എസിന്റെ അഭിമുഖത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.വി.എസിനുള്ള മറുപടി വി.എസിനോടാണ് പറയുകയെന്നും അത് മാധ്യമങ്ങളോടല്ല പറയുകയെന്നും കോടിയേരി വ്യക്തമാക്കി.

താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും‍. എന്നാല്‍ ഇതില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടി നേതൃത്വവുമാണെന്ന് വിഎസ് പറഞ്ഞെന്നാണ് ദേശീയ പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.