2018 May 11 Friday

വ്യാജ തിരിച്ചറിയില്‍ കാര്‍ഡ്: കര്‍ണാടക ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ബംഗളൂരു: കര്‍ണാടകയിലെ ആര്‍.എര്‍ നഗര്‍ മണ്ഡലത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കില്ല. വ്യാജ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈമാസം 28ന് നടക്കും.

ശനിയാഴ്ചയാണ് കര്‍ണാകടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം 15ന് പുറത്തുവരും.

ബംഗളൂരുവിലെ ജലാഹള്ളി മേഖലയില്‍ നിന്നുള്ള ഇവിടെ 10,000 ത്തോളം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ആര്‍.ആര്‍ നഗര്‍ സിറ്റിങ് എം.എല്‍.എയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എന്‍ മുനിരത്‌ന ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.