2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

എക്‌സിറ്റ് പോള്‍ ഫലം വോട്ടിങ് മെഷീന്‍ ക്രമക്കേടിനായി ഉപയോഗിക്കാനുള്ള ‘ഗെയിം പ്ലാനെ’ന്ന് മമതാ ബാനര്‍ജി

 

കൊല്‍ക്കത്ത: എക്‌സിറ്റ് പോള്‍ ഫലം ഗോസിപ്പാണെന്നും വിശ്വസിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വോട്ടിങ് മെഷീനില്‍ ക്രമേക്കേടിനായി ഉപയോഗിക്കാനുള്ള ‘ഗെയിം പ്ലാനാ’ണ് ഇതെന്നും മമത ആരോപിച്ചു.

ഈ ഗോസിപ്പ് വഴി ആയിരക്കണക്കിന് വോട്ടിങ് മെഷീന്‍ മാറ്റിവയ്ക്കുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഒറ്റക്കെട്ടായി ശക്തരാതി നില്‍ക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും താന്‍ ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു. ഈ യുദ്ധത്തില്‍ നമ്മളൊന്നിച്ച് പോരാടുമെന്നും മമത ട്വിറ്ററിലൂടെ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.