2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പതിറ്റാണ്ടുകളായി തുടരുന്ന നയം കാറ്റില്‍പറത്തി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഇസ്രാഈലിന്‌ വോട്ട് ചെയ്തു

യുനൈറ്റഡ് നാഷന്‍സ്‌: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്തു. പeലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്‍ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലില്‍ (ഇസിഒഎസ്ഒസി) നിരീക്ഷക പദവി നിഷേധിക്കാനായിരുന്നു വോട്ട്.
പാലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന നയത്തെ അവഗണിച്ചായിരുന്നു ഇന്ത്യ വോട്ടു ചെയ്തത്.
കൗണ്‍സിലിലെ 48 അംഗരാജ്യങ്ങളില്‍ 28 എണ്ണം നിരീക്ഷകപദവിയെ എതിര്‍ത്ത് ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, ദക്ഷിണകൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പംനിന്നു. എന്നാല്‍, ചൈന, റഷ്യ, വെനസ്വേല, സൗദി അറേബ്യ, പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ സംഘടനക്ക് അനുകൂലമായും വോട്ടുചെയ്തു.

യുഎന്നില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് നരേന്ദ്രമോദി സര്‍ക്കാരിന് ഇസ്രയേല്‍ നന്ദി അറിയിച്ചു. ഏഷ്യ ഗ്രൂപ്പില്‍നിന്ന് തങ്ങളെ പിന്തുണച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ഇത് നല്ല സൂചനയാണെന്നും ഇന്ത്യയിലെ ഇസ്രയേലി എംബസി ഡെപ്യൂട്ടി ചീഫ് മായ കദോഷ് ട്വീറ്റ്‌ചെയ്തു.

ലെബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലസ്തീന്‍ മനുഷ്യാവകാശ സംഘടനയാണ് ഷഹേദ്. എന്നാല്‍, ഗാസയില്‍ പലസ്തീന്‍കാരുടെ പോരാട്ടം നയിക്കുന്ന ഹമാസുമായി ബന്ധമുള്ളതിനാല്‍ ഇത് തീവ്രവാദ സംഘടനയാണെന്നാണ് ഇസ്രയേലിന്റെ വാദം.

ഇസ്രയേലിനൊപ്പം പാലസ്തീനെയും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ എക്കാലവും നിലകൊണ്ടത്. ഈ നിലപാടില്‍നിന്നുള്ള പ്രത്യക്ഷപിന്മാറ്റത്തിന്റെ ആദ്യ ചുവടായാണ് ഇപ്പോഴത്തെ നടപടിയെ നയതന്ത്രവൃത്തങ്ങള്‍ വിലയിരുത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.