2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വൊഡാഫോണ്‍- ഐഡിയ ലയനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വെല്ലുവിളിയെ അതിജീവിക്കാനാണ് പുതിയ നീക്കം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും. ഇരു കമ്പനികള്‍ക്കും കൂടി നിലവില്‍ 40 കോടി ഉപഭോക്താക്കളാണുളളത്.

വൊഡാഫോണിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്.
കമ്പനി ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും. 2018 ഓടെ ലയനം പൂര്‍ത്തിയാകും. ലയന തീരുമാന പ്രകാരം വൊഡാഫോണിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഐഡിയക്ക് അവകാശമുണ്ടായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.