2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

വിഴിഞ്ഞം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.അദാനി പോര്‍ട്‌സ് ലിമിറ്റഡ്, ഉമ്മന്‍ചാണ്ടി, കെ ബാബു,സംസ്ഥാന സര്‍ക്കാര്‍, ചീഫ് സെക്രട്ടറി, തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട എല്ലാ എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടിസ് അയച്ചു.

കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പിന്നീട് വാദം കേള്‍ക്കും.

വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളില്‍ സി.എ.ജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. സി.എ.ജിയുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.