2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പറക്കുന്നതിനിടെ ഇന്ധനം തീര്‍ന്നു, വിമാനം അടിയന്തരമായി നിലത്തിറക്കി

 

ന്യൂഡല്‍ഹി: പറക്കുന്നതിനിടെ വിമാനത്തിന്റെ ഇന്ധനം തീര്‍ന്നുവെന്ന അറിയിപ്പ് പൈലറ്റ് നല്‍കിയതോടെ, വിമാനം അടിയന്തരമായി നിലത്തിറക്കി. മുംബൈ- ഡല്‍ഹി വിസ്താര വിമാനമാണ് ഇന്ധനക്കുറവുമൂലം അടിയന്തരമായി ലഖ്‌നൗവിലിറക്കിയത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ച് വിട്ടത്. വിമാനത്തില്‍ 153 യാത്രക്കാരുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

വിമാനത്തില്‍ 300കിലോഗ്രാം ഇന്ധനം മാത്രമാണ് ലഖ്‌നൗവില്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. എയര്‍ബസ് എ 320 വിമാനങ്ങളില്‍ യാത്ര അവസാനിക്കുന്ന സമയത്ത് 60 മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടാകാറുണ്ട്. അടിയന്തര സാഹചര്യമുണ്ടാകുകയാണെങ്കില്‍ ഈ ഇന്ധനമാണ് ഉപയോഗിക്കുക.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.