
ഫോട്ടോഷെയറിങ് ആപ്പ് എന്നതിനപ്പുറം ഇന്‍സ്റ്റഗ്രാമിനെ അധികം അറിയാത്തവരാണ് കൂടുതല്‍ ഉപയോക്താക്കളും. ഇങ്ങനെ ആളുകള്‍ ചിത്രങ്ങളിട്ടതു കൊണ്ട് ആപ്പിന് എന്താണ് നേട്ടമെന്ന് ചോദിക്കുന്നവരുണ്ട്. ഇടയ്ക്കൊക്കെ ചില പരസ്യങ്ങള്‍ കയറുന്നതല്ലാതെ വേറെന്ത് ബിസിനസ് നടക്കുന്നുവെന്നാണ് ചിലരുടെ സംശയം.
ഇവര്‍ക്കായി ഇമ്മിണി ചെറിയ വലിയ വാര്‍ത്ത തുറന്നിടാം. നമ്മുടെ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒരൊറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേടുന്നത് 1,20,000 യു.എസ് ഡോളറാണ്, ശരാശരി 82 ലക്ഷം ഇന്ത്യന്‍ രൂപ! കമ്പനികളുടെ പ്രൊമോഷനു വേണ്ടി ഇടുന്ന പോസ്റ്റുകള്‍ക്കാണ് ഇത്രയും തുക വരുമാനം ലഭിക്കുന്നത്.
പക്ഷെ, കോഹ്ലിയല്ല ഇന്‍സ്റ്റഗ്രാമിലെ സമ്പന്നന്. കൂടുതല്‍ വരുമാനമുണ്ടാക്കുന്നവരില്‍ 17-ാമത്തെ ആളാണ് കോഹ്ലി. മുന്നിലുള്ളത് കൈലി ജെന്നര്‍, സെലീന ഗോമസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കിം കാര്ദാഷിയാന്, ജസ്റ്റിന് ബീബര്‍, നയ്മര്‍, മെസ്സി തുടങ്ങിവരാണ്.
ഒന്നാം നമ്പറായ യു.എസ് സെലബ്രിറ്റി കൈലി ജെന്നര്‍ നേടുന്നത് ഒരു പോസ്റ്റിന് 1.1 മില്യണ്‍ ഡോളറാണ്. സ്പോര്‍ട്സ് താരങ്ങളില്‍ ഒന്നാമതുള്ളത് റൊണാള്‍ഡോയാണ്, നേടുന്നത് 750,000 യു.എസ് ഡോളര്‍. അങ്ങനെ പോകുന്നു പട്ടിക.
എന്തായാലും ഇക്കാര്യത്തില്‍ ഏഷ്യയിലെ ഒന്നാമനാണ് കോഹ്ലി. 22,500,000 ഫോളോവര്‍മാരാണ് കോഹ്ലിക്കുള്ളത്.
ഫെയ്സ്ബുക്കിന്റെ സഹസ്ഥാപനമാണ് സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയങ്കരമായ ഇന്‍സ്റ്റഗ്രാം. 2012 ല്‍ 715 മില്യണ്‍ ഡോളറിലാണ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കിയത്. ഒരു ബില്യണ്‍ യൂസര്‍മാരുള്ള ഇന്‍സ്റ്റഗ്രാം തന്നെയാണ് ഫെയ്സ്ബുക്കിന്റെ പരസ്യവരുമാനത്തില്‍ മുന്നില്‍ നില്ക്കുന്നതും.
ഹോപ്പര്‍ എച്ച്.ക്യു ആണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് പുറത്തുവിട്ടത്. ആദ്യത്തെ 17 പേരുടെ ലിസ്റ്റ് താഴെ..