2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അവസാനം അതും എത്തി; ഹൈദരാബാദില്‍ നഴ്‌സറി ക്ലാസിലെ ‘റാങ്കുകാരു’ടെ ഫോട്ടോയുമായി ഫഌക്‌സ് ബോര്‍ഡ് വച്ച് സ്വകാര്യ സ്‌കൂളിന്റെ പരസ്യം

ഹൈദരാബാദ്: എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ കൂടുതല്‍ എ പ്ലസോ എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത റാങ്കോ ലഭിച്ച വിദ്യാര്‍ഥികളുടെ ഫോട്ടോകളുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ച് പരസ്യം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങളുടെ പതിവാണ്. എന്നാല്‍, ഇവിടെ ഇതാ എല്‍.കെ.ജിയിലെയും യു.കെ.ജിയിലെയും ക്ലാസ് തലത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളുടെ ഫോട്ടോ വച്ച് സ്വകാര്യ സ്‌കൂള്‍ ഫഌക്‌സ് ബോര്‍ഡ് വച്ചിരിക്കുന്നു. സോഷ്യല്‍മീഡിയയില്‍ രണ്ടുദിവസമായി വൈറലായ ഈ ചിത്രത്തിലെ സ്‌കൂള്‍ ഹൈദരാബാദിലെ സത്യനഗര്‍ കോളനിയിലെതാണ്. കൊത്തപേട്ടിലെ ന്യൂമാരുതി നഗറില്‍ സ്ഥിതിചെയ്യുന്ന പ്രിയ ഭാരതി ഹൈസ് സ്‌കൂള്‍ ആണ് നഴ്‌സറി കുട്ടികളുടെ ‘റാങ്ക് പട്ടിക’യുമായി പരസ്യംചെയ്തിരിക്കുന്നത്. പ്രീ സ്‌കൂള്‍, എല്‍.കെ.ജി, യു.കെ.ജി, ഒന്ന് എന്നീ ക്ലാസുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളുടെ ഫോട്ടോയാണ് പരസ്യത്തിലുള്ളത്.

സ്‌കൂളധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇങ്ങനെ പോയാല്‍ മാര്‍ക്ക് കുറഞ്ഞതിന് നഴ്‌സറി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തുവെന്ന് കേള്‍ക്കേണ്ടിവരുമെന്ന് ചിത്രം പങ്കുവച്ച് ഒരാള്‍ അഭിപ്രായപ്പെട്ടു. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സംവിധാനവും കാഴ്ചപ്പാടും ആകെ തെറ്റാണെന്ന് ഈ ചിത്രം തെളിയിക്കുന്നുവെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രീസ്‌കൂളുകള്‍ക്ക് എത്രും വേഗം മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് മറ്റൊരാളും ആവശ്യപ്പെട്ടു. ഈ പരസ്യം കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തുമെന്നായിരുന്നു വേറെ ഒരാളുടെ കമന്റ്. ഇത്തരം സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടതെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. ചെറുപ്രായത്തില്‍ മത്സരബുദ്ധി വളര്‍ത്താതെ കുട്ടികളെ കളിച്ചുവളരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു.

‘Killing Childhood’: Viral Photo Shows Hyderabad School Released List of ‘Nursery Toppers’

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.