2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഗാന്ധിജിയുടെ രാജ്യത്ത് അക്രമത്തിന് ഇടമില്ല; സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തു നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അഹിംസയ്ക്കാണ് ഹിംസയേക്കാള്‍ ശക്തിയെന്ന ഗാന്ധിജിയുടെ ധര്‍മം എടുത്തുപറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം.

ഹിംസയ്ക്ക് സമൂഹത്തില്‍ ഇടമില്ല. ഗാന്ധിജിയുടെ നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്ഥാനവുമില്ല. നമ്മളുടെ സമൂഹം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.വിയിലൂടെ ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായുള്ള നമ്മുടെ ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നും സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വൈദ്യുതി, വെളിയിട വിസര്‍ജ്യ മുക്തം, ഭവനരഹിതമുക്തം തുടങ്ങിയ പദ്ധതികളെ അടിസ്ഥാനമാക്കിയായിരുന്നു പരാമര്‍ശം. ഈ ഘട്ടത്തില്‍ നമ്മളെ സംഭ്രമിപ്പിക്കുന്ന ആക്രമണങ്ങളും തര്‍ക്കത്തിലേക്കു നയിക്കുന്ന പ്രശ്‌നങ്ങളും അസംഗതമായ സംവാദങ്ങളും അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.