2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

  • കെ.എസ്.യു സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.യു സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവരികയാണ്. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ നടന്ന കല്ലേറില്‍ രണ്ടു പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഫോര്‍ട്ട് കൊച്ചി പൊലിസ് കമ്മിഷണര്‍ക്കും മറ്റൊരു പൊലിസുകാരനുമാണ് പരുക്കേറ്റത്. നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതേസമയം നിരാഹാരമിരിക്കുന്ന കെഎസ്.യു പ്രസിഡന്റ് അഭിജിത്തിനെ പൊലിസ് മാറ്റി. യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.