2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയിപ്പിച്ച അധ്യാപികയ്ക്ക് കാര്‍ സമ്മാനിച്ച് നാട്ടുകാര്‍

മുംബൈ: സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളെ അര്‍ഹരാക്കിയ അധ്യാപികയ്ക്ക് നാട്ടുകാരുടെ ഗുരുദക്ഷിണയായി കാര്‍ സമ്മാനിച്ചു. 19 വിദ്യാര്‍ഥികളെ പരീക്ഷ ജയിപ്പിച്ചതിനാണ് മഹാരാഷ്ട്ര ഷിരൂര്‍ ഖല്‍സ ഗ്രാമവാസികള്‍ അധ്യാപികയെ സന്തോഷിപ്പിച്ചത്.

ലളിത ധുമാല്‍ എന്ന അധ്യാപികയാണ് കുട്ടികളുടെയും നാട്ടുകാരുടെയും സ്‌നേഹവായ്പ്പ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഇതാദ്യത്തേതല്ല, നാട്ടുകാര്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അധ്യാപിക പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങള്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

ഞാന്‍ കുറച്ചുവര്‍ഷമായി ഈ സ്‌കൂളില്‍ ജോലിചെയ്യുന്നു. നേരത്തെ, ബൈക്ക്, ഫ്രിഡ്ജ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ, കഴിഞ്ഞ നാലു വര്‍ഷമായി കാറാണ് സമ്മാനമായി നല്‍കുന്നത്. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ നാട്ടുകാര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അധ്യാപിക പറഞ്ഞു.

അഞ്ചാം ക്ലാസില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെപ്പിക്കുന്നതിനായി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മുന്‍പേ തന്നെ പരീശീലനം നല്‍കിത്തുടങ്ങും. വിദ്യാര്‍ഥികളും ഇതില്‍ ഏറെ തല്‍പരരാണെന്നും അതിനനുസരിച്ചുള്ള ഫലം കിട്ടാറുണ്ടെന്നും അധ്യാപിക പ്രതികരിച്ചു.

10-5 മണി എന്നതിനു പകരം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ക്ലാസ് ക്രമീകരിക്കും. അധിക മണിക്കൂറുകള്‍ പരിശീലനത്തിനായി ഉപയോഗിക്കും. ദീപാവലി അവധിക്കു പോലും ക്ലാസുകള്‍ നടത്തുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.