2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രി

 

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി തന്നെ തുടരും. നിതിന്‍ പാട്ടേലാണ് ഉപമുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തിനു ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്.

എല്ലാ അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്നും തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി അടുപ്പമുള്ള ആളാണ് വിജയ് രൂപാണി. ഗുജറാത്തിലെ വിജയം മങ്ങിയതു കാരണം വിജയ് രൂപാണിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഏഴു സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി ഉള്ളത്. 99 സീറ്റുകള്‍ നേടിയ ബി.ജെ.പിക്കൊപ്പം ഒരു സ്വതന്ത്രന്‍ കൂടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലുനാവാഡയില്‍ നിന്നുള്ള രത്തന്‍സിങ് രാത്തോഡ് ആണ് പിന്തുണ അറിയിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.