2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

രസമുകുളങ്ങളുടെ വിന്യാസം

ഇര്‍ഫാന പി. കെ#

മധുരം, ഉപ്പ്, പുളി, കയ്പ്പ്

ഓര്‍മിക്കാം
=ഇന്ദ്രിയാനുഭവത്തിന്റെ 80 ശതമാനവും കണ്ണാണ് പ്രദാനം ചെയ്യുന്നത്.
=കണ്ണീരിലടങ്ങിയ ലൈസോസോം രോഗാണുക്കളെ നശിപ്പിക്കുന്നു.
=പ്രകാശ ഗ്രാഹികള്‍ കാണപ്പെടുന്ന ഭാഗമാണ് റെറ്റിന.
=ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരമാണ് പ്യൂപ്പിള്‍.
=പ്രകാശ തീവ്രത പ്യൂപ്പിളിനെ സ്വാധീനിക്കുന്നു.
=റോഡ് കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകമാണ് റൊഡോപ്‌സിന്‍. കോണ്‍ കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണകമാണ് ഫോട്ടോപ്‌സിന്‍.
=അരികത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ സിലിയറി പേശികള്‍ സങ്കോചിക്കുന്നു.
=മയോപ്പിയ രോഗികള്‍ കോണ്‍ കേവ്‌ലെന്‍സുകള്‍ ഉപയോഗിക്കുന്നു. കോണ്‍ കോശങ്ങളാണ് വര്‍ണക്കാഴ്ച സാധ്യമാക്കുന്നത്.
=മധ്യ കര്‍ണത്തേയും ആന്തരകര്‍ണത്തേയും വേര്‍തിരിക്കുന്ന ഭിത്തിയിലുള്ള സ്തരത്താല്‍ അടയ്ക്കപ്പെട്ട സുഷിരമാണ് ഓവല്‍ വിന്‍ഡോ.
=നേത്രഗോളത്തിന്റെ നീളം കുറയുന്നതാണ് ദീര്‍ഘദൃഷ്ടിക്ക് കാരണം. നേത്രഗോളത്തിന്റെ നീളം വര്‍ധിക്കുന്നതാണു ഹ്രസ്വദൃഷ്ടിക്ക് കാരണം.
=റെറ്റിനയില്‍നിന്നു നേത്രനാഡി ആരംഭിക്കുന്ന ഭാഗമാണ് അന്ധബിന്ദു

സമസ്ഥിതിക്കായുള്ള
രാസസന്ദേശങ്ങള്‍

ഹോര്‍മോണുകള്‍ ഗ്രന്ഥികള്‍

വാസോപ്രസിന്‍, ഓക്‌സിടോസിന്‍ (ഹൈപ്പോ തലാമസ്)
സൊമാറ്റോട്രോപ്പിന്‍ (വളര്‍ച്ചാ ഹോര്‍മോണ്‍, പ്രോലാക്റ്റിന്‍.ടി.എസ്.എച്ച് ,എ.സി.ടി.എച്ച് (പിറ്റിയൂറ്ററി)
മെലാടോണിന്‍ (പൈനിയല്‍)
തൈറോക്‌സിന്‍,കാല്‍സി ടോണിന്‍ (തൈറോയ്ഡ്)
പാരാതോര്‍മോണ്‍ (പാരാ തൈറോയ്ഡ്)
അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, അല്‍ഡോസ്റ്റിറോണ്‍, ലൈംഗിക ഹോര്‍മോണുകള്‍ (അഡ്രിനല്‍)
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ (പാന്‍ക്രിയാസ്)
ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ (അണ്ഡാശയം)
ടെസ്റ്റാസ്റ്റിറോണ്‍ (വൃഷണം)

ഹൈപ്പോതൈറോയ്ഡിസവും
ഹൈപ്പര്‍ തൈറോയ്ഡിസവും

തൈറോക്‌സിന്റെ ഉല്‍പാദനം കുറയുന്നത് മൂലം ഹൈപ്പോതൈറോയ്ഡിസവും തൈറോക്‌സിന്റെ ഉല്‍പാദനം കൂടുമ്പോള്‍ ഹൈപ്പര്‍ തൈറോയ്ഡിസവും ഉണ്ടാകുന്നു.

അഡ്രിനല്‍ ഗ്രന്ഥി

ഉദരത്തില്‍ വൃക്കകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന നാളിരഹിത ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്രന്ഥി. ഓരോ വൃക്കയുടേയും മുകളിലായി ഒരു ജോഡി അഡ്രിനല്‍ ഗ്രന്ഥിയുണ്ടാകും.

അഡ്രിനാലിന്‍ (adrenaline)

അടിയന്തരഘട്ടത്തെ ശരീരം നേരിടുന്നത് ഈ ഹോര്‍മോണിന്റെ ശക്തി കൊണ്ടാണ്. അപകടകരമായ പരിതസ്ഥിതിയില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശരീരത്തിനു നിര്‍ദ്ദേശം കൊടുക്കുന്നത് അഡ്രിനാലിന്‍ ഹോര്‍മോണിനാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ശരീരത്തെ പ്രാപ്തമാക്കാന്‍ നാഡിസ്പന്ദനം വര്‍ധിപ്പിക്കുക, കരളിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുക, ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് രക്തത്തെ ആവശ്യമായ പേശികളില്‍ എത്തിക്കുക, ശ്വാസ കോശനാളികളെ വികസിപ്പിച്ച് ശ്വാസോച്ഛോസം ആയാസരഹിതമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഹോര്‍മോണിന്റെ പരിധിയില്‍ വരും.

പ്രോലാക്ടിന്‍ ഹോര്‍മോണ്‍ (prolactin)

പിറ്റിയൂറ്ററി  ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണില്‍പ്പെട്ടതാണ് പ്രോലാക്ടിന്‍. മാമ്മോട്രാപ്പിന്‍ എന്നും ഇതറിയപ്പെടുന്നു. മുലപ്പാല്‍ ഉല്‍പ്പാദനത്തെ സഹായിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. ശിശു പാല്‍കുടിക്കുന്ന വേളയില്‍ ആവശ്യാനുസരണം പാല്‍ ചുരത്താനും ഈ ഹോര്‍മോണ്‍ പ്രചോദനമാകുന്നു.

റിലീസിംഗ് ഹോര്‍മോണുകള്‍ (releasing hormo-nes)

ഹൈപ്പോതലാമസിലെ നാഡി കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണിത്. തൈറോട്രോപ്പിന്‍ റിലീസിങ് ഹോര്‍മോണ്‍ പോലെയുള്ള ഇവ പിറ്റിയൂറ്ററിയില്‍നിന്നുള്ള ഉദ്ദീപന ഹോര്‍മോണുകളെ സഹായിക്കുന്നു.

പാന്‍ക്രിയാസും ഇന്‍സുലിനും (pancreas & insulin)

പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയാതെ ക്രമീകരിക്കുന്നതിന് സഹായകമാകുന്നു.

പ്രൊജസ്റ്റിറോണ്‍-(Progesterone-)

സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റിറോണ്‍ അണ്ഡാശയത്തിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. സ്ത്രീകളിലെ ആര്‍ത്തവ ചക്ര ക്രമീകരണം, ഗര്‍ഭധാരണം, ഭ്രൂണ വളര്‍ച്ച എന്നിവയെ സഹായിക്കുന്നു. മറ്റൊരു സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്‌ട്രൊജന്‍ കൗമാരകാലത്തെ ലൈംഗികാവയവങ്ങളുടെ വളര്‍ച്ച, അണ്ഡോല്‍പാദനം എന്നിവയെ സഹായിക്കുന്നു.

ടെസ്‌റ്റോസ്റ്റിറോണ്‍ (testosterone)

പുരുഷ ഹോര്‍മോണുകളില്‍ കൂടുതലായി ഇവ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിനാവശ്യമായ എന്‍സൈം ഭ്രൂണാവസ്ഥയില്‍ തന്നെ കാണപ്പെടുന്നു. പുരുഷ ഹോര്‍മോണായ ഇവയുടെ പ്രവര്‍ത്തന ഫലമായി പേശി ദൃഢത, ശബ്ദ ഗാംഭീര്യം, രോമവളര്‍ച്ച, വൃഷണ സഞ്ചിയുടെ താപ നിയന്ത്രണം എന്നിവ സാധ്യമാകുന്നു.

സസ്യഹോര്‍മോണും
പ്രവര്‍ത്തനവും

ഓക്‌സിനുകള്‍ : കാണ്ഡകോശം, പാര്‍ശ്വ വേരുകള്‍. പെണ്‍പൂക്കളുടെ ഉല്‍പാദനം
സൈറ്റോകൈനിനുകള്‍: കോശവളര്‍ച്ച, കോളവിഭജനം എന്നിവയെ ത്വരിതപ്പെടുത്തുന്നു. വിത്തു മുളയ്ക്കാനും ഇലകളും പൂക്കളും കൊഴിയാതിരിക്കാനും സഹായിക്കുന്നു.
ഗിബ്ബറിലിനുകള്‍: വിത്തു മുളയ്ക്കല്‍, കാണ്ഡ ദീര്‍ഘീകരണം
എഥിലിന്‍,അബ്‌സിസിക് ആസിഡ് : കോശവിഭജനം തടയുന്നു. ഇല, ഫലം എന്നിവ മൂപ്പെത്താതെ പഴുക്കുന്നത് തടയുന്നു.

ഓര്‍മിക്കാം

=പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാന്‍ഗര്‍ ഹാന്‍സാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത്.
=മെഡുല്ലയില്‍നിന്നാണ് അഡ്രിനാലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
=വിശപ്പ് അനുഭവപ്പെടുന്നത് ഗ്രെലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമാണ്
=പൈനിയല്‍ ഗ്രന്ഥിയാണ് മെലാടോണിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
=വാസോപ്രസിന്‍ വൃക്കയില്‍ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു
=വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണാണ് സൊമാറ്റോട്രോപ്പിന്‍
=ഗ്ലൂക്കോസിനെ ഇന്‍സുലിന്‍ ഗ്ലൈക്കോജനാക്കി മാറ്റാന്‍ സഹായിക്കുന്നു.
=ഹൈപ്പോതലാമസ് നിര്‍മിക്കുന്ന രണ്ട് ഹോര്‍മോണാണ് ഓക്‌സിടോസിനും വാസോപ്രസിനും
=പാരാതോര്‍മോണിന്റെ അളവു കൂടിയാലാണ് മൂത്രത്തില്‍ കല്ലുണ്ടാകുന്നത്.
=ജീവികളില്‍ ഇണയെ ആകര്‍ഷിക്കാനും സഞ്ചാര പാത നിര്‍ണയിക്കാനും ഫിറമോണ്‍ ഉപയോഗപ്പെടുത്തുന്നു.

 

 

 

 

അകറ്റി നിര്‍ത്താം രോഗങ്ങളെ

 

രോഗം പകരുന്ന വഴികള്‍

വായുവിലൂടെ പകരുന്നവ : ചിക്കന്‍പോക്‌സ്, ക്ഷയം, പന്നിപ്പനി, സാര്‍സ്
കൊതുകു വഴി പകരുന്നവ: മന്ത്, മലമ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കി
ഈച്ച വഴി പകരുന്നവ: വയറുകടി, കോളറ, ടൈഫോയ്ഡ്
ഫംഗസ് വഴി പകരുന്നവ: പുഴുക്കടി, റിംഗ് വേം.
ശരീര ദ്രവങ്ങളിലൂടെ പകരുന്നവ : എയ്ഡ്‌സ്,എബോള

ജനിതക രോഗങ്ങള്‍

ജീനുകളുടെ ഘടന, അനുപാതം എന്നിവയില്‍ മാറ്റമുണ്ടാകുകയോ സാഹചര്യങ്ങള്‍ക്കനുസൃതമായി ജീന്‍ ഉല്‍പ്പരിവര്‍ത്തനം സംഭവിക്കുമ്പോഴോ ആണ് ജനിതക രോഗങ്ങളുണ്ടാകുന്നത്.

ഹീമോഫീലിയ (ഒമലാീുവശഹശമ)

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടര്‍ എട്ട്, ഒമ്പത് തുടങ്ങിയവയിലൊന്നിന്റെ കുറവ് മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഹീമോഫീലിയ രണ്ടു തരമുണ്ട്. ഹീമോ ഫീലിയ എ, ബി എന്നിവയാണവ.

സിക്കിള്‍ സെല്‍ അനീമിയ(Sicklecell anaem-ia)

അരുണരക്താണുക്കളിലെ ഹീമോഗ്ലോബിന്‍ തന്മാത്രകളിലെ ഘടനാപരമായ വൈകല്യമാണ് സിക്കിള്‍ സെല്‍ അനീമിയക്കു കാരണം. രക്താണുക്കളുടെ ആകൃതിയില്‍ വരുന്ന മാറ്റം മൂലം രക്തലോമികളില്‍ക്കൂടിയുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു.

ഡൗണ്‍സ് സിണ്‍ഡ്രോം (Down’s Syndrome)

മനുഷ്യകോശത്തിലെ ഇരുപത്തിയൊന്നാം ക്രോമസോം ജോഡിക്കൊപ്പം ഒരു ക്രോമസോം കൂടി അധികരിച്ചു വരുന്ന രോഗമാണിത്. മംഗോളിയ വര്‍ഗക്കാരുമായി സാദൃശ്യമുള്ളതിനാല്‍ മംഗോളിസം, മംഗോളിയന്‍ ഇഡിയസി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

അനോനിച്ചിയ(Anonychi-a)

കൈകാലുകളിലെ വിരലുകളില്‍ നഖങ്ങള്‍ ഇല്ലാതിരിക്കുകയോ പൂര്‍ണമായും വളരാതിരിക്കുകയോ ചെയ്യുന്ന അസുഖമാണിത്.

മുച്ചിറി-(Harelip)

പരമ്പരാഗതമായ വൈകല്യമാണിത്. മുച്ചിറിയും പിളര്‍ന്ന മേലണ്ണാക്കും ചിലയാളുകളില്‍ കാണപ്പെടുന്നു. എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ തീവ്രമായത് മുച്ചുണ്ടാണ്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ ഈ രോഗം കൂടുതലായി ബാധിക്കുന്നു.

കഷണ്ടി (alopeci-a)

ഒരു പ്രകട പാരമ്പര്യ രോഗമാണ് കഷണ്ടി. വൈകല്യമുള്ള ഒരു ജോഡി ജീനാണ് ഈ രോഗത്തിനു കാരണം. പുരുഷന്മാരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്.പുരുഷ ഹോര്‍മോണ്‍ കഷണ്ടിയുടെ സാധ്യത കൂട്ടുകയും സ്ത്രീ ഹോര്‍മോണ്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ജന്തുക്കളിലെ രോഗങ്ങള്‍- കാരണം

=ആന്ത്രാക്‌സ്,അകിടുവീക്കം : ഫംഗസ്
=കുളമ്പു രോഗം : വൈറസ്

സസ്യങ്ങളിലെ രോഗങ്ങള്‍- കാരണം

=ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ :തെങ്ങിന്റെ കൂമ്പ് ചീയല്‍
കുരുമുളകിലെ ദ്രുതവാട്ടം
=വൈറസുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍: പയറ്, മരച്ചീനി എന്നിവയിലെ മൊസെയ്ക്
=ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍: നെല്ലിലുണ്ടാകുന്ന ബ്ലൈറ്റ്
ജീവിത ശൈലി രോഗങ്ങള്‍ – കാരണം
=പ്രമേഹം : ഇന്‍സുലിന്റെ പ്രവര്‍ത്തനവൈകല്യമോ കുറവോ മൂലം
=അമിത രക്ത സമ്മര്‍ദ്ദം : കൊഴുപ്പടിഞ്ഞ് രക്ത ധമനികളുടെ വ്യാസം കുറയുന്നത്
=പക്ഷാഘാതം : മസ്തിഷ്‌ക്കത്തിലെ രക്തക്കുഴലുകളിലെ തടസമോ നാശമോ
=ഹൃദയാഘാതം : ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്ത പ്രവാഹം തടസപ്പെടുന്നത് മൂലം
=ഫാറ്റി ലിവര്‍ : കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം

ഓര്‍മിക്കാം

=ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.
=എയ്ഡ്‌സിന് കാരണമായ വൈറസാണ് എച്ച്.ഐ.വി.
=വായുവിലൂടെയാണ് ക്ഷയം പകരുന്നത്. ഇതു ശ്വാസകോശം, വൃക്ക, തലച്ചോറ് എന്നിവയെ ബാധിക്കുന്നു.
=അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങള്‍ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗമാണ് കാന്‍സര്‍
=പുകവലി മൂലം പക്ഷാഘാതവും ശ്വാസകോശ കാന്‍സറും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്
=കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറഞ്ഞാണ് അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.
=ബ്ലൈറ്റ് രോഗം ബാധിക്കുന്നത് നെല്ലിനെയാണ്
=ക്യൂലക്‌സ് കൊതുകുകളാണ് മന്തുരോഗം പകര്‍ത്തുന്നത്.
=ആന്ത്രാക്‌സ് വളര്‍ത്തുമൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് പകരുന്നു
=ലെപ്‌റ്റോസ്‌പെറ ഇക്ടറോ ഹെമറേജിയെ ആണ് എലിപ്പനിയുണ്ടാക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.