2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഇന്തൊനീഷ്യയില്‍ ഭൂചലനം, സുനാമി; രണ്ടു മീറ്ററോളം ഉയര്‍ന്ന് തിര – Video

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം. പിന്നാലെ സുനാമിയും. പലു നഗരത്തിലാണ് സുനാമി അടിച്ചത്. കടല്‍ത്തിര രണ്ടു മീറ്ററോളം ഉയര്‍ന്നു പൊങ്ങി.

ആദ്യമുണ്ടായ ചെറു ഭൂചലനത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്.

രണ്ടാം ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

ഭൂചലനത്തില്‍ ഒരു മരണവും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളിലെ ജനങ്ങളോടു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘പെസഫിക് റിങ് ഓഫ് ഫയര്‍’ എന്നറിയപ്പെടുന്ന പെസഫിക് സമുദ്രതട്ടിലെ ആഗ്‌നിപര്‍വ്വതങ്ങളുടെ ഒരു വൃത്തിന്റെ മുകളിലായതിനാല്‍ ഇന്തോനേഷ്യയില്‍ ഭൂചലനം സര്‍വധാരണമാണ്. ജൂലായിലും ആഗസ്റ്റിലു ഇന്തോനേഷ്യയിലുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ ഏകദേശം 500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.