2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

വിചാരണ കശ്മീരിനു പുറത്താക്കണം: കത്‌വ പെണ്‍കുട്ടിയുടെ പിതാവ് ഇന്ന് സുപ്രിംകോടതിയിലേക്ക്

ജമ്മു: ജമ്മു കശ്മീരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ പിതാവ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും. കേസ് വിചാരണ ജമ്മു കശ്മീരിനു പുറത്തു നടത്തണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിക്കുന്നത്. ചണ്ഡീഗഢിലേക്കു മാറ്റണമെന്നാണ് പിതാവ് ആവശ്യപ്പെടുക.

കേസില്‍ ഇന്ന് വിചാരണ സംസ്ഥാനത്തു തന്നെ ഇന്നു വിചാരണ തുടങ്ങാനിരിക്കേയാണ് പിതാവ് സുപ്രിംകോടതിയെ സമീപിക്കുന്നത്. കേസ് നടത്താനായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സിഖ് അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. നിഷ്പക്ഷത ഉറപ്പുവരുത്താനാണ് സിഖുകാരെ തെരഞ്ഞെടുത്തത്.

സംസ്ഥാനത്തെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി റാലിയില്‍ സംബന്ധിച്ചതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. ജമ്മുവിലെ സാഹചര്യത്തില്‍ കേസ് സമാധാനപരമായി നടക്കുമെന്ന് തോന്നുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നതു പോലും അഭിഭാഷകര്‍ തടഞ്ഞതും സുപ്രിംകോടതിയെ ബോധിപ്പിക്കും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.