2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് അവസാനിച്ചു, 98.21 ശതമാനം പോളിങ്

ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ 10ന് തുടങ്ങിയ വോട്ടെടുപ്പാണ് അഞ്ചോടെ അവസാനിച്ചത്. വോട്ടെടുപ്പില്‍ 98.21 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പില്‍ 771 എം.പിമാര്‍ വോട്ട് രേഖപ്പെടുത്തി.

വെങ്കയ്യനായിഡുവാണ് എന്‍.ഡിഎ സ്ഥാനാര്‍ഥി. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി. ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം 10ന് അവസാനിക്കുകയാണ്.

ഏഴു മണിക്ക് വോട്ടെണ്ണുകയും ഫലപ്രഖ്യാപനം തുടര്‍ന്നുണ്ടാവുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.