2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അലോക് വര്‍മയ്‌ക്കെതിരെ തെളിവില്ല; പിന്തുണയുമായി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് പട്‌നായിക്

  • നീക്കിയ നടപടി തിടുക്കത്തില്‍

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവില്ലെന്ന് കേസുകളില്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മേല്‍നോട്ട ചുമതലയുള്ള സുപ്രിംകോടതി മുന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്. അലോക് വര്‍മയ്‌ക്കെതിരെ അഴിമതിയ്ക്കു തെളിവില്ല. ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപോയെന്നും പട്‌നായിക് പറഞ്ഞു.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതി മാത്രം അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം നടന്നത്. തനിക്ക് ലഭിച്ച സി.വി.സി റിപ്പോര്‍ട്ടില്‍ അസ്താന ഒപ്പുവച്ചിരുന്നുവെന്നും എന്നാല്‍ തന്റെ സാന്നിധ്യത്തിലല്ല ഒപ്പിട്ടതെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ സര്‍വീസില്‍നിന്നു രാജിവച്ചിരുന്നു. നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണു തന്നെ പുറത്താക്കിയതെന്ന് ആലോക് പറഞ്ഞു. നിയമപോരാട്ടത്തിനൊടുവില്‍ സുപ്രിംകോടതി ഉത്തരവിലൂടെ സി.ബി.ഐ തലപ്പത്ത് തിരിച്ചെത്തിയ ആലോകിനെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗമാണു പുറത്താക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.