2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

‘കടല്‍ പ്രക്ഷുബ്ധമായിരുന്നു, കരുത്തു പകര്‍ന്നത് തന്റെയുള്ളിലെ സൈനികന്‍’: അഭിലാഷ് ടോമി

കാന്‍ബറ: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ അപകടത്തില്‍നിന്നു രക്ഷപ്പെടുത്തിയതിനു നന്ദി പറഞ്ഞ് നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമി.

കടല്‍ പ്രക്ഷുബ്ധമായിരുന്നു. നേവിയിലെ പരിശീലനവും തന്റെ ഉള്ളിലെ സൈനികനുമാണ് പിടിച്ചുനില്‍ക്കാന്‍ കരുത്തുപകര്‍ന്നത്. പ്രതികൂല സാഹചര്യത്തില്‍ തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനയ്ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു.

ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച് ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അഭിലാഷ് ഭക്ഷണം കഴിച്ചെന്നും ആശയ വിനിമയം നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3704 കിലോ മീറ്റര്‍ അകലെ കൊടുങ്കാറ്റില്‍ തുരീയ എന്ന പായ്‌വഞ്ചി തകര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. സ്‌ട്രെച്ചറില്‍ ചെറുബോട്ടിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12ന് കപ്പലിലെത്തിച്ചത്.

ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരിക്കെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. മോശം കാലവാസ്ഥയെ തുടര്‍ന്ന് അഭിലാഷിന്റെ പായ് വഞ്ചിയുടെ തൂണ്‍പൊട്ടി ദേഹത്തുവീണാണ് പരുക്കേറ്റത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.