2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അവസാനമണിക്കൂറുകളിലും തിരക്കോട് തിരക്ക്

വേങ്ങര: പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ ഇന്നലെയും സ്ഥാനാര്‍ഥികള്‍ എല്ലാവരും തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ രാവിലെ കുറ്റാളൂര്‍ ബദ്‌രിയ കോളജില്‍ നിന്നും തുടങ്ങി മലബാര്‍ കോളജ്, പറപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെത്തി. പറപ്പൂരിലെ കുടുംബയോഗത്തിലും വ്യാപാര ഭവനിലെ സംഗമത്തിലും അദ്ദേഹം സംബന്ധിച്ചു. ഉച്ചക്ക് ശേഷം വേങ്ങര, വലിയോറ, ഗാന്ധിക്കുന്ന് എന്നീ സ്ഥാലങ്ങളിലും വോട്ടര്‍ഭ്യര്‍ഥിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്. എം.എല്‍.എമാരായ പി.കെ അബ്്ദുറബ്ബ്, പി. ഉബൈദുല്ല, എം ഉമ്മര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.ബി അബ്ദുറസാഖ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എന്നാല്‍ കൊട്ടിക്കലാശം പ്രവര്‍ത്തകര്‍ക്ക് വിട്ട് കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ് മണ്ഡലം പരിപാടിയിലാണ് പങ്കെടുത്തത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീര്‍ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലുമെത്തി വോട്ടര്‍മാരെ കണ്ടു. രാവിലെ ഒന്‍പതിന് വേങ്ങര പഞ്ചായത്തിലും തുടര്‍ന്ന് പറപ്പൂര്‍, ഒതുക്കുങ്ങല്‍, ഉച്ചക്ക് ശേഷം ഊരകം, കണ്ണമംഗലം, എ.ആര്‍ നഗറിലും വോട്ടഭ്യാര്‍ഥിച്ച് കൊളപ്പുറത്തെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, കെ ഉണ്ണി, എം സ്വരാജ്, കെ ചന്ദ്രന്‍, പി നന്ദകുമാര്‍, മുന്‍ എം.പി ടി.കെ ഹംസ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ ഇന്നലെ പര്യടനത്തിനു ഇറങ്ങിയില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ മണ്ഡലത്തിലെ ആറു പഞ്ചായത്തിലെ പര്യടനത്തിനു ശേഷം എ.ആര്‍ നഗറിലെ കുന്നുംപുറത്ത് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.