2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

വേങ്ങരയില്‍ ഇരു സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് ആവേശം കുറിച്ച് എല്‍.ഡി.എഫ്,യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബി.ഡി.ഒക്ക് മുന്‍പാകെയാണ് യു.ഡി.എഫിന്റെ കെ.എന്‍.എ ഖാദര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് കെ.എന്‍.എ ഖാദര്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്.

ഒക്ടോബര്‍ 11ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 22ാം തിയതി വരേയാണ് സമയം അനുവദിച്ചത്. എന്നാല്‍, ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.