2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വെള്ളാപ്പള്ളിക്കെതിരായ കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് രണ്ടു മാസത്തെ സമയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത്.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജിയനുസരിച്ചുള്ള കേസിലാണ് അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 2003 മുതല്‍ 2015 വരെ മൈക്രോ ഫിനാന്‍സിന്റെ മറവില്‍ 15 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രാഥമികാന്വേഷണത്തില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.