2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ ഭൂരിപക്ഷം സമുദായത്തെ പരിഗണിക്കുക എന്നത്  മര്യാദയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനേയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനേയും പരിഗണിക്കാനാണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംഘടനാപരമായി എല്‍.ഡി.എഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറണമെന്നും , സി.പി.എമ്മിന്റെ എടാ പോടാ ശൈലി മാറ്റണമെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. അതേസമയം  പാലായില്‍ എല്‍.ഡി.എഫിന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.