2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സ്‌ട്രോങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ് യന്ത്രങ്ങള്‍ കടത്താന്‍ ശ്രമം

പട്‌ന: വോട്ടെണ്ണലിന് രണ്ടുദിവസം മാത്രം ശേഷിക്കേ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. ഇന്നലെ വൈകിട്ട് ബിഹാറിലെ സാരണ്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ചതായി പ്രതിപക്ഷ കക്ഷിയായ ആര്‍.ജെ.ഡി അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ചപ്പോഴുള്ള ചിത്രങ്ങളും ആര്‍.ജെ.ഡി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തി സാരണിലെ സ്‌ട്രോങ് റൂമിലേക്ക് പുറത്തുനിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈ ശ്രമം കൈയോടി പിടികൂടിയതിനാല്‍ യന്ത്രങ്ങള്‍ മാറ്റാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.

നാലു ദിവസം മുമ്പ് ഹരിയാനയിലെ സിര്‍സ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സമാനമായ രീതിയില്‍ വോട്ടിങ് യന്ത്രം കടത്താന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടു യന്ത്രങ്ങള്‍ കയറ്റാന്‍ നോക്കുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. ഹരിയാന പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെയും പോലീസിനെയും വിളിച്ചു വരുത്തിയപ്പോഴാണ് പുറത്തുനിന്നുള്ള യന്ത്രങ്ങള്‍ സ്‌ട്രോങ്് റൂമില്‍ കയറ്റാതെ തിരിച്ചയച്ചത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.