2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ മുറുകുന്നു ; കുമ്മനം ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

തിരുവനന്തപുരം: വട്ടിയൂര്‍ കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മുന്‍സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ സാധ്യത. മുതിര്‍ന്ന പരിചയ സമ്പത്തുള്ള നേതാവ് വേണമെന്ന  പാര്‍ട്ടി തീരുമാനം പരിഗണിച്ചാണ് കുമ്മനത്തെ  മത്സരിപ്പിക്കാനൊരുങ്ങുന്നത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടും.

അതിനിടെ പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എന്‍. പീതാംബരക്കുറുപ്പ് പറഞ്ഞു. തന്നെപ്പോലെ കാത്തിരിക്കാന്‍ തയ്യാറായ മറ്റൊരാള്‍ പാര്‍ട്ടിയിലില്ലെന്നും എന്നാല്‍, ആര് മത്സരിക്കും എന്ന കാര്യം പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പീതാംബരക്കുറുപ്പിനു പുറമേ പത്മജ വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകളാണ് വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുള്ളതെന്നാണ് വിവരം. അതേ സമയം  ഇടതിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍  പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍തന്നെ തീരുമാനമുണ്ടാകുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News