2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

കണ്ണൂരില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കോഴ്‌സ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ നിയമനം; മാര്‍ച്ച് 11നകം അപേക്ഷിക്കാം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന ഡിപ്പാര്‍ട്ട്‌മെന്റുകളിലും സെന്ററുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍, കോഴ്‌സ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2019- 20 വര്‍ഷത്തെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാവും നിയമനം. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി: മാര്‍ച്ച് 11.

യോഗ്യത: അപേക്ഷകര്‍ക്ക് യു.ജി.സി./ എ.ഐ.സി.ടി.ഇ/ എന്‍.സി.ടി.ഇ. റൂള്‍സ് പ്രകാരമുള്ള യോഗ്യതയുണ്ടാകണം. പ്രായപരിധി: 2019 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. കോഴ്‌സ് ഡയറക്ടര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേക്ക് 70 വയസ്സ് കവിയാത്ത വിരമിച്ച കോളേജ്/ സര്‍വകലാശാല അധ്യാപകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ ഒഴിവുകള്‍ വകുപ്പുകള്‍ക്കനുസരിച്ച്:
ആന്ത്രപ്പോളജി- 3, ബിഹേവിയറല്‍ സയന്‍സ് – 3, ബയോ ടെക്‌നോളജി ആന്‍ഡ് മൈക്രോബയോളജി- 2, കെമിസ്ട്രി -1, ഇക്കണോമിക്‌സ് -2, ഇംഗ്ലീഷ് -4, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് – 3, ജ്യോഗ്രഫി – 3, ഹിന്ദി – 3, ഹിസ്റ്ററി – 3, ഐ.ടി-10, നിയമം – 6, ഇംഗ്ലീഷ് – 1, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – 3, മലയാളം -1, മാനേജ്‌മെന്റ് സ്റ്റഡീസ് – 10, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം – 3, മാത്തമാറ്റിക്കല്‍ സയന്‍സ് – 3, മെഡിക്കല്‍ ബയോകെമിസ്ട്രി – 4, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി – 3, മെഡിക്കല്‍ മൈക്രോബയോളജി – 3, മോളിക്യുലാര്‍ ബയോളജി – 3, മ്യൂസിക് – 2, പെഡഗോജിക്കല്‍ സയന്‍സ് – 3, ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് – 9, ഫിസിക്‌സ് – 1, റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജി – 3, സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സ് – 3, വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി – 3, സുവോളജി – 3.

ധര്‍മ്മശാല, കാസര്‍കോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്ററിലെ ഒഴിവുകള്‍: അറബിക് – 1, കൊമേഴ്‌സ് – 2, ഇംഗ്ലീഷ് – 2, ഹിന്ദി – 1, കന്നഡ – 1, മലയാളം – 3, മാത്തമാറ്റിക്‌സ് – 3, നാച്ചുറല്‍ സയന്‍സ് – 2, ഫിസിക്കല്‍ സയന്‍സ് – 2, സംസ്‌കൃതം – 1, സോഷ്യല്‍ സയന്‍സ് – 3.

ധര്‍മ്മശാല, കാസര്‍കോട്, മാനന്തവാടി എന്നിവിടങ്ങളിലുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിന്ദി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കന്നഡ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളിലും കോഴ്‌സ് ഡയറക്ടര്‍ തസ്തികയില്‍ ഓരോ വീതവും ഒഴിവ്.

തലശ്ശേരി കാംപസിലെ ഐ.ടി എജുക്കേഷന്‍ സെന്റര്‍, മങ്ങാട്ടുപറമ്പയിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, നീലേശ്വരത്തെ എം.ബി.എ. സെന്റര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ ഒരോ വീതം ഒഴിവ്.

വിശദ വിവരങ്ങള്‍ക്ക് ഇവിടെ www.kannuruniversity.ac.in ക്ലിക്ക് ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.