2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. വരാപ്പുഴയില്‍ കസ്റ്റഡിയിലായ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്.പിക്ക് കീഴിലുള്ള ആര്‍.ടി.എഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതിയില്ലാതെയായിരുന്നുവെന്നുണ്ടായിരുന്നു. നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.