2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

വരാപ്പുഴ കസ്റ്റഡികൊലപാതകം: എ.വി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

  • ആര്‍.ടി.എഫിന്റെ രൂപീകരണം നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ടില്‍

 

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരേ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റൂറല്‍ എസ്.പിക്ക് കീഴിലുള്ള ആര്‍.ടി.എഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതിയില്ലാതെയായിരുന്നു. റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.

റിപ്പോര്‍ട്ടില്‍ ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധം എന്നാണ് ഉള്ളതെന്നാണ് സൂചന. നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ശരിയായ രീതിയിലാണ് കേസിന്റെ അന്വേഷണം ഐ.ജിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അതിനാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു. അഖില നല്‍കിയ ഹരജി ഈ മാസം 22ലേക്ക് മാറ്റി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.