2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

വാഗമണ്‍ തൂക്കുപാലം അപടകത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി

 

തിരുവനന്തപുരം: വാഗമണ്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയിലെ തൂക്കുപാലം പൊട്ടിവീണ് സഞ്ചാരികള്‍ക്ക് അപകടം പറ്റിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കഴിഞ്ഞ ആഴ്ച്ച കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ടൂറിസം വകുപ്പ് നിര്‍ദേശിച്ചിരുന്നില്ല.

ഒരു സമയം ഒരാള്‍ മാത്രം കയറേണ്ട സാഹസികോപകരണത്തില്‍ 15 പേര്‍ കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥിക വിവരം. ഇവിടെ സുരക്ഷാ വീഴ്ചയുണ്ടായത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.