2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്നുപേരടങ്ങുന്ന സംഘം: സി.ഒ.ടി. നസീര്‍ മൊഴി നല്‍കി

കോഴിക്കോട്: തലശ്ശേരിയില്‍ വച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്നുപേരടങ്ങുന്ന സംഘമാണെന്നും ഇവരെ മുന്‍ പരിചയമില്ലെന്നും വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം പ്രാദേശിക നേതാവുമായ സി.ഒ.ടി. നസീര്‍ പോലിസിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് നസീറിനു നേര്‍ക്ക് ആക്രമണമുണ്ടായത്. നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നസീര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമണം നടത്തിയവരെ ഇനി കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നസീര്‍ അറിയിച്ചു. നസീറിന്റെ തലയ്ക്ക് പിറകിലും കൈക്കും കാലിനും വയറിലും പരിക്കുണ്ട്. ആശുപത്രിയിലെത്തിച്ചയുടന്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണം നടത്തിയത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ്സും ആര്‍.എം.പിയും ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.