2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

50000 കടന്ന് മുരളി

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ ലീഡ് 50000 കടന്നു. തലശ്ശേരി, നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് ലീഡ് മാറുകയായിരുന്നു. എല്‍.ഡിഎഫ് കോട്ടകളൊക്കെ തകര്‍ന്നടിഞ്ഞു.
ബി.ജെ.പിയുടെ അഡ്വ. വി.കെ സജീവന്‍ മൂന്നാം സ്ഥാനത്താണ്. 2014ല്‍ യു.ഡി.എഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 3261 വോട്ടിനായിരുന്നു വടകരയില്‍ ജയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News