2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അലഹാബാദ് സര്‍വകലാശാലയില്‍ 558 അധ്യാപക ഒഴിവുകള്‍

അലഹബാദ് കേന്ദ്രസര്‍വകലാശാലയിലെ വിവിധ പഠന വിഭാഗങ്ങളിലായി 558 അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കം. പ്രൊഫസര്‍- 66, അസോസിയേറ്റ് പ്രൊഫസര്‍- 156, അസിസ്റ്റന്റ് പ്രൊഫസര്‍- 336 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്.

അപേക്ഷാ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ്. നാളെ മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ കഴിയും. ഏപില്‍ 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും വകുപ്പുകളിലും നിയമനം ലഭിക്കും. യോഗ്യത, പായം അടക്കം ഉള്‍പ്പെടുത്തിയുശ്ശ വിശദമായ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

കൂടുതല്‍ വിവരങ്ങള്‍ pariksha.up.nic.in www.allduniv.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.