2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

കട്ടോണ്ടു പോയ നായ്ക്കുട്ടിയെ തിരിച്ചേല്‍പിച്ച് കള്ളന്‍മാര്‍….video

മെല്‍ബണ്‍: കുഞ്ഞു മിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരിയായിരുന്നു അവള്‍. സാഷ എന്ന നായ്ക്കുട്ടി. കളിക്കാനും ഉണ്ണാനും എന്തിനേറെ ഉറങ്ങാനും സാഷ കൂട്ടായി വേണം ആ നാലു വയസ്സുകാരിക്ക്. അങ്ങനെയുള്ള കൂട്ടുകാരിയെയാണ് കള്ളന്‍മാര്‍ കൊണ്ടു പോയത്. മിക്ക് സങ്കടം സഹിക്കാനാവുമോ..മകളുടെ സങ്കടം സഹിക്കാനാവാതെ അവളുടെ പിതാവ് സംഗതി വാര്‍ത്തയാക്കി..ഏതായാലും ഫലം കണ്ടു..വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസം തന്നെ സാഷ തിരിച്ചെത്തി.

 

ആസ്‌ത്രേലിയയിലാണ് കൗതുകമാര്‍ന്ന സംഭവമുണ്ടായത്. സാഷയോടൊപ്പം വീട്ടിലെ ലാപ്‌ടോപ്പും ഐപാഡും കുറച്ച് ആഭരണങ്ങളും കള്ളന്‍മാര്‍ കൊണ്ടു പോയിരന്നു. ഇതേക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെങ്കിലും സാഷ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് വീട്ടുകാര്‍.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.