2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി; 29ന് വിശ്വാസവോട്ട്

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്ത് ഹരീഷ് റാവത്ത് സര്‍ക്കാറിന് തുടരാമെന്നും കോടതി ഉത്തരവിട്ടു.ഇതോടെ ഈമാസം 29ന് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്രത്തിന് ഹൈക്കോടതിയില്‍നിന്ന് നേരിടേണ്ടി വന്നത്. ഒരാഴ്ച്ചയെങ്കിലും രാഷ്ട്രപതി ഭരണം പിന്‍വലിക്കാതിരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടു നല്‍കാനാവുന്നില്ലെന്ന് കോടതി ചോദിച്ചു. നാളെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഭരിക്കാനായി ആരെങ്കിലും ക്ഷണിച്ചാല്‍ പരിഹാസ്യമാകും. സര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയാണോ എന്നും കോടതി ചോദിച്ചു.

ബജറ്റിനെത്തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ഒരു മാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.