2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പിതാവ് മരിച്ചു; സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയാണ് യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ആനന്ദ് സിങ് ബിഷ്തിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്‌കാരചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് അച്ഛന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് യോഗി ആദിത്യ നാഥ് തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം യോഗി ആദിത്യനാഥ് സ്വന്തം നാട്ടിലെത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.