2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ടു; ഇരുകാലുകളും നഷ്ടപ്പെട്ടു

ബവാലി: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വിദ്യാര്‍ഥിയെ തള്ളിയിട്ടു. ട്രെയിനിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബവാലിയിലാണ് സംഭവം. ഡല്‍ഹിയില്‍ ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആന്‍കൂറിനാണ് അപകടം പറ്റിയത്. എന്നാല്‍, തള്ളിയിട്ട ആണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ഇരു കാലുകളും മുറിച്ചുമാറ്റപ്പെട്ട വിദ്യാര്‍ഥി ഗുരുതരനിലയില്‍ ജില്ലാ ആശുപത്രിയിലാണെന്ന് പൊലിസ് അറിയിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.