2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയോ; കേന്ദ്ര സര്‍ക്കാരിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി. ഒരാഴ്ച്ചയെങ്കിലും രാഷ്ട്രപതി ഭരണം പിന്‍വലിക്കാതിരിക്കാനുള്ള വ്യക്തമാ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് നല്കാനാവുന്നില്ല. നാളെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഭരിക്കാനായി ആരെങ്കിലും ക്ഷണിച്ചാല്‍ പരിഹാസ്യമാകും. സര്‍ക്കാര്‍ എന്താ സ്വകാര്യ പാര്‍ട്ടിയാണോ എന്നും കോടതി ചോദിച്ചു.കേന്ദ്ര നടപടിയെ കഴിഞ്ഞ തവണയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ പ്രതികരണം.
ബജറ്റിനെത്തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ഒരു മാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.