2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉയ്ഗുര്‍ മുസ്ലിങ്ങളെ ക്രൂരമായി പീഡിപ്പിക്കാന്‍ സര്‍ക്കാറിനെ സഹായിച്ച ചൈനീസ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി യു.എസ്

 

വാഷിംഗ്ടണ്‍: ഉയ്ഗുര്‍ മുസ്ലിങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനീസ് സര്‍ക്കാറിനെതിരെ ശക്തമായ നടപടിയുമായി അമേരിക്ക. നടപടിയുടെ ഭാഗമായി ചൈനയില്‍ നിന്ന് പുറത്തിറങ്ങുന്ന 28 കമ്പനികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നിരോധിച്ചു.
ഉയ്ഗുര്‍ മുസ്ലിങ്ങളെ ജയിലിലടച്ചതിലും ഇവരെ രഹസ്യ നിരീക്ഷണവലയത്തിലാക്കിയതിലും പ്രധാന പങ്കു വഹിച്ച കമ്പനികള്‍ക്കെതിരെയാണ് യു.എസ് കര്‍ശന നടപടിയെടുത്തത്. ഈ കമ്പനികളാണ് മുസ്‌ലിങ്ങളെ രഹസ്യ വിവരങ്ങളടക്കം ചൈനീസ് സര്‍ക്കാറിന് വേണ്ടി ചോര്‍ത്തികൊടുത്തത്.

ഉയിഗുര്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സിന്‍ജിയാങ്ങടക്കം നിരവധി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കടുത്ത പീഡനങ്ങള്‍ അഴിച്ചുവിടുന്നത.് ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാന്‍ വേണ്ടി പാഠശാലകള്‍ എന്ന പേരില്‍ ജയിലറകളില്‍ അടച്ച നടപടി യു.എന്നിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാസി തടവറകള്‍ക്ക് തുല്യമാണ് ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കായുള്ള പാഠശാല എന്നാണ് നേരത്തെ യു.എസ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.