2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പാക് എഫ്-16 ന്റെ ഒരു വിമാനവും നഷ്ടപ്പെട്ടിട്ടില്ല; ഇന്ത്യയുടെ വാദം തള്ളി യു.എസ്

 

വാഷിങ്ടണ്‍: പാകിസ്താന്റെ കൈവശമുള്ള എഫ്-16 യുദ്ധവിമാനങ്ങളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് യു.എസ്. ഫെബ്രുവരി 127ന് പാകിസ്താനുമായുള്ള ഡോഗ്‌ഫൈറ്റിനിടെ ഇന്ത്യന്‍ വ്യോമസേന എഫ്-16 വിമാനം വെടിവച്ചിട്ടെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം.

ആ സമയത്ത് എഫ്- 16 വിമാനം തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന പാക് വാദം അംഗീകരിക്കുന്നതു കൂടിയാണ് യു.എസിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ പാകിസ്താന്‍ എഫ്-16 വിമാനം ഉപയോഗിച്ചിരുന്നതിന് തെളിവായി, ആംറാം മിസൈലിന്റെ ഭാഗം ഫെബ്രുവരി 28ന് ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു.

യു.എസിലെ പ്രശസ്തമായ ഫോറിന്‍ പോളിസി മാഗസിനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം, എഫ്- 16 വിമാനം എണ്ണുന്നതിനു വേണ്ടി ഔദ്യോഗികമായി യു.എസിനെ പാകിസ്താന്‍ വിളിച്ചിരുന്നു.

ഫെബ്രുവരിയിലുണ്ടായ സംഘര്‍ഷത്തിനിടെ എഫ്-16 വിമാനം വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദം നേരിട്ട് തള്ളുന്നതാണ് എണ്ണിയതിന്റെ ഫലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.