2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡ്രോണ്‍ ആക്രമണം: ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

വാഷിങ്ടണ്‍: അരാംകോ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിലെ ആക്രമണത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് കരുതുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാക്കുകയാണെന്നാണ് അമേരിക്കയുടെ പ്രതികരണം. ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാണ് അമേരിക്ക ആ്രഗഹിക്കുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. സൗദിയില്‍ കൂടുതല്‍ മേഖലകള്‍ ലക്ഷ്യവയ്ക്കുന്നതായും ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഇറാന്റെ ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സഊദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്.

അതിനിടെ എണ്ണയുത്പാദനം വെട്ടികുറക്കുകയും ആഗോള എണ്ണവില ഗണ്യമായി ഉയരുകയും ചെയ്തതില്‍ ആശങ്കയില്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ റിഫൈനറികളിലേക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നല്‍കാന്‍ കഴിയുമെന്ന് അരാംകോ അറിയിച്ചിയതായി ഇന്ത്യന്‍ എണ്ണ മന്ത്രാലയം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഞായറാഴ്ച തന്നെ സഊദി അരാംകോ അധികൃതര്‍ ഉറപ്പ് നല്‍കിയതായും ക്രൂഡ് ഓയില്‍ വിതരണത്തില്‍ യാതൊരു കുറവും വരുത്തില്ലെന്ന് അരാംകോ വ്യക്തമാക്കിയതായും ഇന്ത്യന്‍ എണ്ണമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.