2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തിരിച്ചടിയുടെ പേരില്‍ സിറിയയില്‍ അമേരിക്കയുടെ ശക്തമായ ആക്രമണം; കൊല്ലപ്പെടുന്നത് സാധാരണക്കാര്‍

  • അറുപതോളം മിസൈലുകളാണ് ഇവിടെ ആക്രമണം നടത്തിയത്

ഇദ്‌ലിബ്: സിറിയന്‍ സര്‍ക്കാരിന്റെ രാസായുധാക്രമണത്തിന് തിരിച്ചടിയെന്ന പേരില്‍ അമേരിക്കയും സിറിയയില്‍ ആക്രമണം കടുപ്പിച്ചു. ഇന്നു മാത്രം 60 ലേറെ വ്യോമാക്രമണാണ് അമേരിക്കന്‍ സൈന്യം നടത്തിയത്. ഇതില്‍ കൊല്ലപ്പെട്ട ആറു പേരും സാധാരണക്കാർ.

മെഡിറ്ററേനിയന്‍ കടലില്‍ തമ്പടിച്ച യു.എസ് യുദ്ധക്കപ്പലുകളില്‍ നിന്നാണു മിസൈലുകള്‍ തൊടുത്തുവിടുന്നത്. ശക്തിയേറിയ ടൊമാഹോക് ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. നാലു കുട്ടികളടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സനാ ന്യൂസ് ഏജന്‍സി പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സൈന്യം നടത്തിയ രാസായുധ ആക്രമണങ്ങളില്‍ കുട്ടികളടക്കം നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്നു സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ട്രംപും മറ്റു ലോക രാഷ്ട്രങ്ങളും പ്രതികരിച്ചിരുന്നത്.

ആറു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്ക സിറിയക്കെതിരേ പരസ്യമായ സൈനിക നടപടിക്കൊരുങ്ങിയത്. ഇതുവരെയും സിറിയന്‍ പ്രസിഡന്റിനെ പിന്തുണക്കുന്ന നടപടികളായിരുന്നു മിക്കപ്പോഴും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.