2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ദഹ്‌റാന്‍ ആക്രമണത്തില്‍ ഇറാന്‍ 104.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: കാല്‍ നൂറ്റാണ്ടു മുന്‍പ് സഊദിയില്‍ നടന്ന ദഹ്‌റാന്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഇറാന്‍ 104.7 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി.

തിങ്കളാഴ്ചയാണ് വാഷിങ് ടണ്ണിലെ ഫെഡറല്‍ കോടതി ഇരകള്‍ക്ക് ഇത്രയും തുക നഷ്ടപരിഹാരമായി ഇറാന്‍ നല്‍കണമെന്ന് വിധിച്ചത്. 1996 ല്‍ കിഴക്കന്‍ സഊദിയിലെ പ്രമുഖ വാണിജ്യ നഗരമായ ഖോബാറിലെ ദഹ്‌റാനില്‍ നടന്ന ആക്രമണത്തില്‍ പത്തൊന്‍പത് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഇറാനും അവരുടെ ഇസ്‌ലാമിക് റവല്യഷനറി ഗാര്‍ഡിനും വ്യക്തമായ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ഇറാന്റെ പങ്കു വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെകിലും ഇതിനെതിരെ വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ പ്രതിഭാഗം തയ്യാറായില്ലെന്നു കോടതി വ്യക്തമാക്കി.

ഫെഡറല്‍ കോടതി ചീഫ് ജഡ്ജി ബെറില്‍ ഹാവെല്‍ ആണ് ഇറാനെതിരെ 104.7 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വിധി പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി കോടതി വിധിയില്‍ പ്രതികരണം നടത്തിയിട്ടില്ല. നേരത്തെയും ദഹ്‌റാന്‍ ആക്രമണത്തില്‍ ഇറാന്റെ പങ്കു വ്യക്തമാക്കി വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2001 ല്‍ അലക്‌സാന്‍ഡ്രിയയിലെ ഫെഡറല്‍ കോടതി 13 ഹിസ്ബുള്ള അംഗങ്ങള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.

2006 ഡിസംബറില്‍ വാഷിങ് തന്നില്‍ മറ്റൊരു ഫെഡറല്‍ കോടതി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ 254.4 മില്ല്യണ്‍ ഡോളര്‍ നല്‍കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1984 മുതല്‍ ഇറാന്‍ ഭീകരവാദ സ്‌പോണ്‍സര്‍ രാജ്യമെന്ന നിലപാടാണ് അമേരിക്ക നിലകൊള്ളുന്നത്.

1996 ല്‍ നടന്ന ഖോബാര്‍ ആക്രമണത്തില്‍ ഖോബാര്‍ ടവറിലുണ്ടായിരുന്ന അമേരിക്കന്‍ വ്യോമ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെടുകയും 400 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാനും ബെയ്‌റൂത്തിലെ ഹിസ്ബുല്ലയുമാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ആക്രമണ നടന്നയുടന്‍ നടത്തിയ തിരച്ചിലില്‍ ഏതാനും ലബനീസ് ഗ്രൂപ്പുകളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പലരും ഇപ്പോഴും സഊദി അറേബ്യണ് കസ്റ്റഡിയില്‍ കഴിയുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.