2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സുവാരസിന്റെ ഗോളില്‍ ഉറുഗ്വെയ്ക്ക് വിജയം

റോസ്‌റ്റോവ്: ആദ്യ പകുതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സുവാരസിന്റെ ഗോളില്‍ ഉറുഗ്വെയ്ക്ക് വിജയം. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഉറുഗ്വെ. 23 മിനുറ്റിലാണ് ഉറുഗ്വെയുടെ വിജയഗോള്‍ പിറന്നത്. കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തിവിട്ട കോര്‍ണര്‍ കിക്കില്‍ സുവാരസിന്റെ ക്ലിനിക്കല്‍ ഫിനിഷിങ്. ഉറുഗ്വെയ്ക്ക് ഗോള്‍.


90+ മുഴുവന്‍ സമയത്തും അധിക സമയത്തും ഗോളടിക്കാന്‍ സഊദിക്കായില്ല. പരാജയത്തോടെ സഊദി ലോകകപ്പില്‍ നിന്നും പുറത്തായി.


ആദ്യ മത്സരത്തില്‍ റഷ്യയോടേറ്റ 5-0 ത്തിന്റെ ക്ഷീണം മാറ്റണമെന്ന നിശ്ചത്തോടെയാണ് സഊദി കളത്തിലിറങ്ങിയത്. എന്നാല്‍, ഫുട്‌ബോള്‍ ലോകത്തെ ആശാന്മാരായ ഉറുഗ്വെയോട് വിജയിക്കാന്‍ അതുമാത്രം മതിയാവുമായിരുന്നില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഉറുഗ്വെയുടെ ആക്രമണത്തില്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ സഊദിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, പതിയെ സഊദിയും മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചു.


65′ മുന്നേറ്റങ്ങളില്‍ സഊദിക്ക് ആധിപത്യം. ഗോളടിക്കാന്‍ ശ്രമിക്കുന്നു.


പിന്നീടുള്ള നിമിഷങ്ങള്‍ കളത്തില്‍ സഊദി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. 23ാം മിനുറ്റില്‍ 100ാം മത്സരത്തിനിറങ്ങിയ സുവാരസിലൂടെ നേടിയ ഗോളില്‍ ഉറുഗ്വെ മുന്നില്‍ തന്നെ. ഗോള്‍ നേട്ടത്തോടെ മൂന്നു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഉറുഗ്വെക്കാരനായി സുവാരസ്.

ആദ്യ പകുതി കഴിഞ്ഞ രണ്ടാം പകുതിയില്‍ സഊദി ഇറങ്ങി കളത്തില്‍ ആധിപത്യ പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാനം വരെ ശ്രമിച്ചെങ്കിലും ഉറുഗ്വെയുടെ പ്രതിരോധത്തിനു മുമ്പില്‍ അതെല്ലാം നിഷ്ഫലമായി. മത്സരം 1-0 ത്തിന് ഉറുഗ്വെ വിജയിച്ചു.

തോല്‍വിയോടെ റഷ്യയില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്ന ടീമായി സഊദി അറേബ്യ.


45′ കളി ആദ്യപകുതി അവസാനിച്ചപ്പോള്‍ ഉറുഗ്വെ ഒരു ഗോളിനു മുന്നിലാണ്‌.



34′ പന്തടക്കത്തില്‍ സൗഉദി മുന്നില്‍. പറഞ്ഞിട്ടെന്തുകാര്യം? പന്ത് മധ്യനിര കടക്കുന്നില്ല.


29′ സൗഉദിക്ക് അവസരം നഷ്ടം. ബോക്‌സിലേക്ക് പന്ത് സ്ലൈഡ് ചെയ്ത ബഹെബ്രി..പോസ്റ്റിനു മുകളിലൂടെ പറന്ന് പന്ത്.


സുവാരസിന്റെ ഗോള്‍


23′ ഗോ…..ള്‍…….

സുവാരസിന്റെ തകര്‍പ്പന്‍ ഗോള്‍. കാര്‍ലോസ് സാഞ്ചസിന്റെ കോര്‍ണറില്‍ കാല്‍വച്ച് സുവാരസ് തന്റെ നൂറാം മത്സരത്തില്‍ ആദ്യ ഗോള്‍ നേടി.


13′ എഡിന്‍സന്‍ കവാനിയുടെ അസ്സല്‍ ഷോട്ട്. പക്ഷേ പന്ത് ബോക്‌സില്‍ എത്തിയില്ല


12′ പന്തടക്കത്തില്‍ സൗഉദി മുന്നില്‍തന്നെ. അഞ്ചു ഗോളിന്റെ പരാജയം മറക്കാനായി പോരുതുന്നു.


7′ സൗഉദിക്ക് നല്ലോരു ഫ്രീ കിക്ക്..മുഹമ്മദ് അല്‍ബുറിയകിന്റെ ഷോട്ട് പോസ്റ്റിനു മുകളില്‍ പറന്നു.


ഉറുഗ്വെ താരം ലൂയിസ് സുവാരസിന് ഇതു നൂറാം മത്സരം


കളി തുടങ്ങി. നീല ജേഴ്‌സിയില്‍ ഉറുഗ്വെയും വെള്ള ജേഴ്‌സി അണിഞ്ഞ് സൗഉദിയും


 


 

ഉറൂഗ്വേ കളത്തില്‍

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.